മുതുവറ: നെല്ല് മോശമാണെന്ന് പ്രചാരണം നടത്തി നെൽകർഷകരെ ദ്രോഹിക്കാൻ വൻകിട അരി കന്പനികളെ അനുവദിക്കില്ലെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സിവിൽ സപ്ലൈസ് ഏറ്റെടുത്ത് നൽകുന്ന നെല്ലിന് പകരം നിലവാരം കുറഞ്ഞ അരി മടക്കി നൽകുന്ന കന്പനികളുടെ സമീപനത്തിനെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹാൻഡ്ലിംഗ് ചാർജ് കരഷക ദ്രോഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക വികസന കർഷക വകുപ്പിന്റെ പുഴയ്ക്കൽ ബ്ലോക്ക് ആത്മയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി. എടക്കളത്തൂർ അദ്ധ്യനായി.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.വി. കുരിയാക്കോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. രുഗ്മണി, ആത്മ പ്രോജക്ട് ഡയറക്ടർ ഹണി മാത്യൂസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഒ. ചുമ്മാർ, രാധ രവീന്ദ്രൻ, വിജയ ബാബുരാജ്, കൃഷി ഡപ്യട്ടി ഡയറക്ടർ കല, മയ്യിൽ കൃഷി ഓഫീസർ പി.കെ. രാധാകൃഷ്ണൻ പി. ഉണ്ണിരാ ജൻ എന്നിവർ സംസാരിച്ചു.
വരടിയം പാടശേഖരം (അവണൂർ പഞ്ചായത്ത്), സർവീസ് കോ-ഓപറേറ്റീവ് ബാങ്ക് (തോളൂർ പഞ്ചായ ത്ത്), ഒന്പതുമുറി പടവ് (അടാട്ട് പഞ്ചായത്ത്), കൊട്ടേക്കാട് പള്ളിത്താഴം നല്ലുല്പാദക സമിതി (കോലഴി പഞ്ചായത്ത്), മുണ്ടൂർ താഴം പടവ് (കൈപ്പറന്പ് പഞ്ചായത്ത്), പുല്ലഴി കോൾ പടവ് (അയ്യന്തോൾ) എന്നീ പടവുകൾക്ക് മിനി റൈസ് മില്ലുകൾ വിതരണം ചെയ്തു.