ആരും തടഞ്ഞില്ല…! മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരാനായി പൂന്തുറയിൽ ആശ്വാസ വാക്കുകളുമായി വി.എസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ആശ്വാസിപ്പിക്കാൻ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം മേഖലയിലും വി.എസ് സന്ദര്‍ശനം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂന്തുറ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വിഴിഞ്ഞത്തുണ്ടായതിനു സമാനമായ പ്രതിഷേധം പൂന്തറയിലുമുണ്ടാകുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി യാത്ര റദ്ദാക്കുകയായിരുന്നു.

Related posts