തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ തനിക്ക് പിടികിട്ടിയെന്ന് ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. തട്ടിപ്പു കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബംഗളൂരു കോടതി ഉമ്മന്‍ ചാണ്ടിക്ക് വിധിച്ച പിഴ ശിക്ഷ ടെസ്റ്റ് ഡോസ് മാത്രമാണെന്നും കേസുകള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയെന്ന് വി.എസ്
