തിരുവനന്തപുരം: കോണ്‍ഗ്രസിനു അന്തസുണ്ടെങ്കിൽ എം. വിൻസെന്‍റിനെ കൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്പ്പി ക്കണമെന്നു ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഗൂഢാലോചനയുണ്ടെന്നു പറഞ്ഞ് പ്രതിയെ രക്ഷിക്കാനുള്ള നാണംകെട്ട പണിയാണ് കോണ്‍ഗ്രസിന്‍റേത്. ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും വി.എസ് കൂട്ടിച്ചേർത്തു.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ടു തന്നെ അറസ്റ്റ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന എം. വിൻസെന്റ് എംഎൽഎ പരാതി നൽകിയിരുന്നു. സംഭവത്തിൽ സിപിഎം പ്രതിനിധിയായ നെയ്യാറ്റിൻകര എംഎൽഎയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അടക്കമുള്ളവർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വി.എസിന്‍റെ പ്രതികരണം.