തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ പരാതി നൽകി. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്.
കഴിഞ്ഞദിവസം ഒരു യുട്യൂബ് ചാനലാണ് വി.എസ് അത്യാസന്ന നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും വാർത്ത പ്രചരിപ്പിച്ചത്.