തിരുവനന്തപുരം: കെഎസ്യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പുരോഗമിക്കവേ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കുട്ടികളെ സുരക്ഷിതമായി സ്കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കാൻ പോലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് അഭ്യർഥിക്കുന്നു.
കുട്ടികൾ വഴിയിൽ വാഹനത്തിനായി അലയുന്ന സന്ദർഭം ഒരിക്കലും ഉണ്ടായിക്കൂടാ. പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.