തിരുവനന്തപുരം: സൈബറിടങ്ങളിൽ മമ്മൂട്ടിക്കെതിരായ സംഘപരിവാർ ആക്രമണത്തിനെതിരേ മന്ത്രി വി. ശിവന്‍കുട്ടി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മന്ത്രി താരത്തിന് പിന്തുണ അറിയിച്ചത്. “ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം..” എന്ന കുറിപ്പോടെയാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടി ചിത്രങ്ങളായ പുഴു, ഉണ്ട എന്നിവയുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്ത് നടക്കുന്ന സൈബർ ആക്രമണത്തിനെതിരേ നവമാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിച്ചുകൊണ്ടാണ് സൈബറിടങ്ങളിൽ ആക്രമണം. സംഘപരിവാര്‍ പ്രൊഫൈലുകളിലുൾപ്പെടെ മമ്മൂട്ടിക്കെതിരേയുള്ള പോസ്റ്റുകളാണ് പങ്കുവയ്ക്കുന്നത്.
അതേസമയം, മമ്മൂട്ടി പുഴു പോലെ ഒരു ചിത്രത്തിൽ അഭിനയിച്ചതിനുള്ള അമർഷമാണ് ആളുകൾ തീർക്കുന്നതെന്ന അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.