തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരേ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടന്റെ ഹർജി വിജിലൻസ് കോടതി തള്ളിയതോടെ വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്.
A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം എന്ന് ശിവൻകുട്ടി പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിമർശനം.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സംസ്ഥാന സര്‍ക്കാര്‍ സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.
എന്നാൽ തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇദ്ദേഹം സമർപ്പിച്ച രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.