ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന വെ​ള്ളാ​ർ​മ​ല സ്കൂ​ൾ പു​ന​ർ​നി​ർ​മി​ക്കും; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന സ്കൂ​ൾ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ത​ക‍​ർ​ന്ന വെ​ള്ളാ​ർ​മ​ല സ്കൂ​ളി​നെ​യാ​ണ് സം​സ്ഥാ​ന​ത്തെ മാ​തൃ​കാ സ്കൂ​ൾ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​ർ​നി​ർ​മി​ക്കു​ക.

ബ​ജ​റ്റി​ൽ ഒ​രു ജി​ല്ല​യി​ൽ ഒ​രു മാ​തൃ​ക സ്കൂ​ൾ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും വ​യ​നാ​ട്ടി​ലെ ഈ ​മാ​തൃ​ക സ്കൂ​ൾ വെ​ള്ളാ​ർ​മ​ല സ്കൂ​ൾ ആ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി എ​ടു​ക്കും. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഭൂ​ക​മ്പം ഉ​ൾ​പ്പെ​ടെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള കെ​ട്ടി​ടം സ്കൂ​ളി​ന് നി​ർ​മ്മി​ക്കും. കൂ​ടാ​തെ സ്‌​കൂ​ളി​ന് ചു​റ്റു​മ​തി​ലും പ​ണി​യും.

Related posts

Leave a Comment