തിരുവനന്തപുരം: ദേശീയ മാധ്യമത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന് ഒരു പിആർ ഏജൻസി സഹായിച്ചുവെന്ന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയന് പി ആര് ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നത് തടയാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേത്. മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ചു മുഖ്യമന്ത്രിക്കെതിരെ ആക്കുന്നു. അതൊന്നും ജനങ്ങൾ വിശ്വസിക്കില്ല.
കേരള രാഷ്ട്രീയത്തില്‍ ഇതിന് മുന്‍പ് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരോ നേതാക്കളോ പി ആര് ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം ഇതുവരെ ഉയര്‍ന്നിട്ടില്ല. ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്.ജനം തിരിച്ചറിയും. ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്- വി. ശിവന്‍കുട്ടി പറഞ്ഞു.
അന്‍വര്‍ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാല്‍ മതി. സിപിഎം വിട്ടുപോയവര്‍ യോഗം വിളിച്ചതൊക്കെ മുന്‍പ് കണ്ടിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധ ശക്തികളാണ് അതിന് പിന്നിൽ-മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
അന്‍വര്‍ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വര്‍ണക്കടത്ത്, ഹവാല പണം ഏറ്റവും അധികം പിടികൂടിയത് മലപ്പുറത്തുനിന്നാണെന്നും ഇത് ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ഒരു ദേശീയ മാധ്യമം പ്രസിദ്ധീകരിച്ചത്. അതേസമയം പിആർ വിവാദത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.