തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി വി. ശിവൻകുട്ടി. തൃശൂർ ജില്ലയിലെ കുന്നംകുളം എംജെഡി സ്കൂളിലെ പ്രഥമാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്.
ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ഭവൻ ജോയിന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ശിവൻകുട്ടിയുടെ ഫേസബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂർ ജില്ലയിലെ കുന്നംകുളം എം.ജെ.ഡി സ്കൂളിലെ പ്രഥമാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്.
ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ഭവൻ ജോയിന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.