കോട്ടയം: കേരള ഒളിമ്പിക് അസോസിയേഷന്റേയും കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ റൈസിംഗ് സ്റ്റാർസ് സ്പോർട്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിലെ കായിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചുമുള്ള കൂട്ടായ ശ്രമത്തിന്റെ ചുവടുവയ്പ്പാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കോട്ടയം ജില്ലയിൽ ഔദ്യോഗികമായി തുടക്കം കുറിച്ച റൈസിംഗ് സ്റ്റാർസ് പദ്ധതി കായികതാരങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം….
കേരള ഒളിമ്പിക് അസോസിയേഷന്റേയും കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ റൈസിംഗ് സ്റ്റാർസ് സ്പോർട്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിലെ കായിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചും ഉള്ള കൂട്ടായ ശ്രമത്തിന്റെ ചുവടുവെപ്പാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്. കോട്ടയം ജില്ലയിൽ ഔദ്യോഗികമായി തുടക്കം കുറിച്ച റൈസിംഗ് സ്റ്റാർസ് പദ്ധതി കായികതാരങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമാണ്.
യുവ പ്രതിഭകളുടെ കഴിവുകൾ പ്രയോജനപ്പെടുത്താനും അവർ തിരഞ്ഞെടുത്ത കായികരംഗത്ത് മികവ് പുലർത്താൻ ആവശ്യമായ മാർഗനിർദേശവും പരിശീലനവും പിന്തുണയും നൽകാനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോട്ടയത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ചങ്ങനാശേരി ഗുഡ് ഷെപ്പേർഡ് സ്കൂൾ ഈ ഉദ്യമത്തോട് കൈകോർത്തിട്ടുണ്ട്.