ഈ ​നാ​ട് മു​ഴു​വ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി നി​ങ്ങ​ളു​ടെ കൂ​ടെ​യു​ണ്ട്: പ​ഠി​ച്ചു മു​ന്നേ​റൂ,വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​പ്പ​മു​ണ്ട്; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ​യി​ലും വെ​ള്ളാ​മ​ർ​മ​ല​യി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ൽ ഒ​രു കു​റ​വും വ​രു​ത്തി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി ഉ​റ​പ്പു​ന​ൽ​കി. വ​യ​നാ​ടി​നൊ​പ്പം ഈ ​നാ​ട് മു​ഴു​വ​നും ഒ​റ്റ​ക്കെ​ട്ടാ​യി ഉ​ണ്ട്. എ​ല്ലാ കു​ഞ്ഞു​ങ്ങ​ളും പ​ഠി​ച്ചു​മു​ന്നേ​റ​ണം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൂ​ടെ​യു​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 40 ദി​വ​സ​ത്തെ പ​ഠ​നം ന​ഷ്ട​മാ​യി​ട്ടു​ണ്ട് അ​തു​കൊ​ണ്ടു​ത​ന്നെ അ​ധി​ക ക്ലാ​സെ​ടു​ത്ത് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക കൗ​ൺ​സി​ലിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഏ​റ്റെ​ടു​ക്കും. വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ ത​ക​രാ​ത്ത കെ​ട്ടി​ടം ദു​ര​ന്ത​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്തു​മെ​ന്നും ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി മേ​പ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ അ​റി​വി​ന്‍റെ മു​റ്റ​ത്തേ​യ്ക്ക് വീ​ണ്ടും അ​വ​ർ ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി എ​ത്തി. കൂ​ട്ടു​കാ​രി​ൽ പ​ല​രേ​യും ഉ​രു​ൾ ക​വ​ർ​ന്നെ​ടു​ത്തു. സു​ഹൃ​ത്തു​ക്ക​ളു​ടെ വി​യോ​ഗം തീ​രാ നോ​വാ​യി മ​ന​സി​ൽ സൂ​ക്ഷി​ച്ച് അ​റി​വി​ന്‍റെ പു​തു ലോ​ക​ത്തേ​ക്ക് കു​രു​ന്നു​ക​ൾ ചു​വ​ടു​വ​ച്ചെ​ത്തി.

 

 

Related posts

Leave a Comment