വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഇരട്ടക്കൊല കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് പറയുന്ന ഉണ്ണിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കസ്റ്റഡിയിലായ ഉണ്ണിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാത്രിയാണ് സംഭവം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വള്ളിയറുപ്പാൻകാട് ഏസ്റ്റേറ്റിൽ നിന്നും അന്വേഷണ സംഘം ഉണ്ണിയെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ ഫോണുകളിലേയ്ക്ക് സംഭവത്തിന് മുമ്പും പിമ്പുമായുണ്ടായ ഫോൺകോളുകളല്ലാം സൈബർ പോലീസ് സഹായത്തോടെ അന്വേഷണം സംഘം സസൂക്ഷ്മം പരിശോധിച്ചു വരികയാണ്.
മുഴുവൻ പ്രതികളേയും കസ്റ്റഡിൽ വാങ്ങി തെളിവെടുപ്പ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
ഉന്നത ഗൂഢാലോചനയ്ക്ക് തെളിവുകളില്ലാതെ പോലീസ്
തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസിലെ പ്രതികൾ എല്ലാവരും നിലവിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് പോലീസ്.
പ്രതികളിൽ ചിലർ നേരത്തെ സിപിഎമ്മിന്റെയും ബിജെപിയുടെയും അനുഭാവികളായിരുന്നുങ്കിലും പിന്നീട് കോൺഗ്രസ് പ്രവർത്തകരാവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പ്രതികൾക്ക് സഹായം ചെയ്ത് കൊടുത്തതിന് പോലീസ് അറസ്റ്റ് ചെയ്ത പ്രീജയുടെ കൈവശം ഉണ്ടായിരുന്ന പണം ചിട്ടി പിടിച്ചു ലഭിച്ചതാണെന്ന് അനേഷണത്തിൽ കണ്ടെത്തി. പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുന്നതിന് ഈ പണം ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രാദേശിക തലത്തിൽ നടന്ന കൊലപാതകമാണന്നും ഉന്നത ഗൂഢാലോചനയില്ലെന്നാണ് അനേഷണത്തിൽ മനസിലാകുന്നതെന്നും പോലീസ് പറയുന്നു.