സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ ഒഴുക്കുന്ന കോടികള്‍ ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ഥ്യം; ഇത്തരം തോന്ന്യാസങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രി നടത്തേണ്ടിയിരുന്നതെന്ന് വി ടി ബല്‍റാം…

മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിയ്‌ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം.

കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യമെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

അതിലെ അധാര്‍മ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറയുന്ന ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികള്‍ പൊടിക്കുന്ന പിആര്‍ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാര്‍മ്മികതയല്ലേയെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യം? അതിലെ അധാര്‍മ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്?

മുറ പോലെ നടക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറയുന്ന ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികള്‍ പൊടിക്കുന്ന പിആര്‍ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാര്‍മ്മികതയല്ലേ?

ഇനിയെങ്കിലും അത്തരം ധൂര്‍ത്തും പാഴ്ച്ചെലവും പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയുള്ള തോന്ന്യാസവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന ഒരു പ്രഖ്യാപനമല്ലേ മുഖ്യമന്ത്രീ യഥാര്‍ത്ഥത്തില്‍ താങ്കള്‍ ഈ കേരളത്തിന് നല്‍കേണ്ടിയിരുന്ന മറുപടി ?

https://www.facebook.com/vtbalram/posts/10157534560624139

Related posts

Leave a Comment