സിപിഎമ്മിനു സ്തുതി പാഠാന്‍ മാത്രം വാതുറക്കുന്ന സാംസ്‌കാരിക ക്രിമിനലുകളെ ഇന്നാട്ടിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്‌തോളൂം, പിണറായി വിജയന്റെ പോസ്റ്റിന്‌ 13,000 ലൈക്ക്‌, ഇതിന് കമന്റിട്ട വി.ടി ബല്‍റാമിന് 28,000ലൈക്ക്‌!!

കേരളത്തിലെ സാംസ്‌കാരിക നായകരെ ജനങ്ങള്‍ക്ക് വലിയ താല്പര്യമില്ലെന്നത് സമീപകാല സംഭങ്ങളില്‍ നിന്ന് വ്യക്തമാണ്. കവിത മോഷണത്തിലും ഉത്തരേന്ത്യയിലെ കൊലപാതകങ്ങളിലും മാത്രം വാതുറക്കുന്നവരാണ് സച്ചിദാനന്ദന്‍ മുതല്‍ ദീപ നിശാന്ത് വരെയുള്ള സാംസ്‌കാരിക നായകര്‍. കാസര്‍ഗോഡ് രണ്ട് യുവാക്കളെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ കൊല ചെയ്തപ്പോഴും ഇവര്‍ വാതുറന്നില്ല. മറുവശത്ത് സിപിഎം പ്രവര്‍ത്തകരാണെന്നതു കൊണ്ടാണ് ഇത്തരത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മിണ്ടാത്തതെന്നാണ് ആരോപണം.

പെരിയ കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ മിണ്ടാതിരുന്നതിനെതിരേ തൃശൂരില്‍ സാഹിത്യ അക്കാദമി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടിയുമായി മാര്‍ച്ച് നടത്തിയിരുന്നു. അധ്യക്ഷന്റെ കാറില്‍ വാഴപ്പിണ്ടി വയ്ക്കുകയും ചെയ്തു. ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ഈ കുറിപ്പിന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ടി. ബല്‍റാം ഇട്ട കമന്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ട്രെന്റ്. പിണറായി വിജയന്റെ കുറിപ്പിന് വെറും 13,000 ലൈക് മാത്രമാണ് കിട്ടിയത്. ബല്‍റാമിന്റെ കുറിപ്പു കൊള്ളുന്ന കമന്റിന് 28,000 ലൈക്ക് കിട്ടി. 40,000ത്തോളം പേര്‍ ഇതിന് മറുപടിയും നല്കി.

പിണറായി വിജയന്റെ കുറിപ്പ് ഇങ്ങനെ – കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നവുമില്ല.

ബല്‍റാമിന്റെ കമന്റ്-
കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്.

ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്?

സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.

Related posts