ഉരുളയ്ക്കുപ്പേരി എന്നല്ലേ ചൊല്ല്! അങ്ങനെയെങ്കില്‍ ഒരു പ്ലേറ്റ് സരിത ഉലര്‍ത്തിയത് എടുക്കട്ടേ മലരാമേട്ടാ? സംശയം ചോദിച്ചയാള്‍ക്ക് വിടി ബല്‍റാം നല്‍കിയ ഞെട്ടിക്കുന്ന മറുപടി

ilijliuliബീഫ് നിരോധനമെന്ന വിഷയമാണ് ഇപ്പോള്‍ രാജ്യമൊട്ടാകെയുള്ള പ്രത്യേകിച്ച്, മലയാളികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വിഷയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയുമാണ്. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സമാനമായ രീതിയില്‍ കശാപ്പു നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എയും ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഈപോസ്റ്റിനെ കളിയാക്കിക്കൊണ്ട്, കമന്റുചെയ്ത ഒരു യുവാവിന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. ട്രോളിയ യുവാവിനു കിട്ടിയത് എട്ടിന്റെ പണി. ‘

ഡാ മലരേ കാളയുടെ മോനെ ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ എന്ന് ആദ്യം നോക്ക് എന്നായിരുന്നു വി ടി ബല്‍റാമിന്റെ ആദ്യത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേര്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തി. പിന്നീട് ബല്‍റാമിന്റെ ഈ പോസ്റ്റിനെ  കിരണ്‍ റാന്നി എന്ന ഫേസ്ബുക്ക് ഉപയോക്താവ് സരിതയുടെ പേര് പരാമര്‍ശിച്ചു വിമര്‍ശിക്കുകയായിരുന്നു. വിശപ്പടക്കാന്‍ ഒരു പ്ലേറ്റ് സരിത ഒലത്തിയത് എടുക്കട്ടെ മലരാമേട്ട എന്നായിരുന്നു ഇയാളുടെ കമന്റ്. എന്തായാലും ഇയാളുടെ കമന്റിന് ബല്‍റാം നല്‍കിയതാകട്ടെ കുറിക്കു കൊള്ളുന്ന മറുപടിയായിരുന്നു. നിന്റെ അപ്പന്‍ കാളയ്ക്കു കൊടുക്ക് എന്നായിരുന്നു ബല്‍റാമിന്റെ മറുപടി. എന്തായാലും ബല്‍റാമിന്റെ ഈ രണ്ടു കുറിപ്പുകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചുമായി നിരവധിയാളുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ട്രോളന്മാര്‍ വിഷയം ഏറ്റെടുത്തതോടുകൂടി സംഗതി കൂടുതല്‍ ചര്‍ച്ചകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

hkhkk

Related posts