വടകരയിലെ ചെന്താരകത്തിനുവേണ്ടി പത്രങ്ങള്‍ സ്‌പെഷ്യല്‍ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ! പി. ജയരാജനെതിരെ ട്രോളുമായി വി.ടി. ബല്‍റാം എംഎല്‍എ

രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പൊരിഞ്ഞ രാഷ്ട്രീയ പോരാട്ടത്തിനാവും ഇനി രാജ്യം മുഴുവന്‍ സാക്ഷ്യം വഹിക്കുക. ഇക്കൂട്ടത്തില്‍ സമാന്തരമായി നടക്കുന്ന ഒന്നാണ് സൈബര്‍ പോരാട്ടവും. അതില്‍ തന്നെ ഏറ്റവും പുതുതായി എതിരാളിയ്‌ക്കെതിരെ ആക്രമണം നടത്തിയിരിക്കുകയാണ് വി.ടി. ബല്‍റാം എംഎല്‍എ. പതിവുപോലെ ഇത്തവണയും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി. ബല്‍റാം ആഞ്ഞടിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയ പി.ജയരാജനെ കുത്തിയാണ് ബല്‍റാമിന്റെ കുറിപ്പ്. ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങള്‍ സ്‌പെഷല്‍ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ.’ ബല്‍റാം കുറിച്ചു.

പി.ജയരാജന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും എല്ലാം കുറിപ്പില്‍ വ്യക്തമാണ്. ബല്‍റാമിന്റെ കുറിപ്പ് വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും അഭിനന്ദിച്ചുമെല്ലാം ആളുകള്‍ കമന്റുകളും പാസാക്കുന്നുണ്ട്. അടുത്ത മാസം പകുതിയോടുകൂടി ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന് ആവേശകരമായ തുടക്കമായിരിക്കുകയാണ് ബല്‍റാമിന്റെ കുറിപ്പ്.

Related posts