വടക്കഞ്ചേരി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നയാളെ അതുവഴിവന്ന വി.ടി.ബൽറാം എംഎൽഎ സ്വന്തംകാറിൽ വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി. നെന്മാറ അകന്പാടം ഷണ്മുഖനാണ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽനിന്ന് തെറിച്ചു വീണു പരിക്കേറ്റത്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കാത്താംപൊറ്റ പെട്രോൾ പന്പിനു മുൻവശത്ത് വച്ചാണ് ഇന്നലെ വൈകുന്നേരം അപകടമുണ്ടായത്. ഡോക്ടറോട് സംസാരിച്ചശേഷം അദ്ദേഹത്തിന്റെ വീട്ടുകാരെ ഫോണിൽ വിളിച്ച് സംസാരിച്ചാണ് എംഎൽഎ ആശുപത്രിയിൽനിന്നും പോയത്.
എംഎൽഎയോടൊപ്പം ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കോണ്ഗ്രസ് മംഗലംഡാം മണ്ഡലം പ്രസിഡന്റ് കെ.എം.ശശീന്ദ്രൻ, പ്രമോദ് തണ്ടലോട് എന്നിവരും ഉണ്ടായിരുന്നു.