തൊട്ടിൽപാലം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന വുഷു ചാന്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി കായക്കൊടി സ്വദേശികളായ വിദ്യാർഥികൾ നാടിന്നഭിമാനമായി. ചങ്ങരംകുളത്തെ ബിലാൽ അബ്ദുൽ ലത്തീഫും ഞേണോൽ താഴെയിലെ മുഹമ്മദ് താജു റഷാദുമാണ് അഭിമാന നേട്ടം പൊരുതി നേടിയത്.
തിരുവനന്തപുരം സെൻട്രൽ സ്കൂളിൽ നടന്ന ചാന്പ്യൻഷിപ്പിൽ ബിലാൽ സ്വർണവും റഷാദ് വെള്ളയും കരസ്ഥമാക്കി. യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് അക്കാദമിയിൽ ഹാഫിസ് കെ.വിയുടെ കീഴിൽ ആയോധന കലകൾ പരീശീലിക്കുകയാണ് ഇരുവരും.
മാർച്ച് 27 മുതൽ 31 വരെ ജമ്മുവിൽ നടക്കുന്ന ദേശീയ വുഷു ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സംസ്ഥാന ചാന്പ്യൻഷിപ്പിലെ സ്വർണ്ണമെഡൽ നേട്ടത്തോടെ ബിലാൽ അബ്ദുൽ ലത്തീഫ് യോഗ്യത നേടി. കോഴിക്കോട് നടന്ന സംസ്ഥാന ബോക്സിംഗ് ചാന്പ്യൻഷിൽ ബിലാൽ സ്വർണമെഡൽ നേടിയിരുന്നു. കണ്ണൂരിൽ നടന്ന സംസ്ഥാന ജുഡോ ചാന്പ്യൻഷിപ്പിൽ മുഹമ്മദ് താജു റഷാദ് വെങ്കല മെഡലും നേടി. കായക്കൊടി ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.