ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് യ​ന്ത്ര​വും വി​വി​പാ​റ്റും പ​രി​ച​യ​പ്പെ​ടാം ; സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നു  

പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​വും വി​വി​പാ​റ്റും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മ​ഷ​ൻ ഓ​ഫീ​സി​ൽ സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി നി​ർ​വ​ഹി​ച്ചു. സ്വീ​പി​ന്‍റെ (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ർ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ) ഭാ​ഗ​മാ​യാ​ണ് സ​ഹാ​യ​കേ​ന്ദ്രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ സ​ഹാ​യ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ നേ​രി​ട്ടെ​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​ൻ, വി​വി​പാ​റ്റ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യും വോ​ട്ട് ചെ​യ്യേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നും മ​ന​സ്സി​ലാ​ക്കാം.

സ്വീ​പി​ന്‍റെ ജി​ല്ലാ യൂ​ത്ത് ഐ​ക്ക​ണും ന​ട​നും അ​വ​താ​ര​ക​നു​മാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ യൂ​ത്ത് ഐ​ക്ക​ണ്‍ എം.​ബി. പ്ര​ണ​വ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. എ.​ഡി.​എം എ​ൻ.​എം മെ​ഹ​റ​ലി, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ എം.​ബി. ഗി​രീ​ഷ്, ആ​ർ.​ഡി.​ഒ ആ​ർ. രേ​ണു, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ​ല​ക്ഷ​ൻ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ല​ളി​ത് ബാ​ബു, സെ​ക്ഷ​ൻ ക്ലാ​ർ​ക്ക് ടോം, ​മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​ണ​വി​ന് ഇ​ത് ക​ന്നി​വോ​ട്ട്
ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ യൂ​ത്ത് ഐ​ക്ക​ണ്‍ എം.​ബി. പ്ര​ണ​വ് ഇ​ത്ത​വ​ണ​ത്തെ പൊ​തു തെ​ര​ഞ്ഞ​ടു​പ്പി​ൽ ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. പ്ര​ള​യ​സ​മ​യ​ത്ത് കാ​ലു​ക​ൾ​കൊ​ണ്ട് ചി​ത്രം വ​ര​ച്ച് കി​ട്ടി​യ തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യും ചി​റ്റൂ​ർ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യ പ്ര​ണ​വ് ക​ന്നി​വോ​ട്ട് ചെ​യ്യാ​ൻ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​വും വി​വി​പാ​റ്റും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ൻ​ഫ​ർ​മ​ഷ​ൻ ഓ​ഫീ​സി​ൽ തു​റ​ന്ന സ​ഹാ​യ​കേ​ന്ദ്ര​ത്തി​ൽ പ്ര​ണ​വ് വോ​ട്ടിം​ഗ് പ​രി​ശീ​ല​ന​വും നേ​ടി.

ജി​ല്ലാ​ത​ല മാ​ധ്യ​മ നി​രീ​ക്ഷ​ക സ​മി​തി
പാലക്കാട്: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ പ​ത്ര- ദ്യ​ശ്യ-​ശ്ര​വ്യ- സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ൾ, പ​ര​സ്യ ചെ​ല​വു​ക​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല മാ​ധ്യ​മ നി​രീ​ക്ഷ​ക സ​മി​തി രൂ​പീ​ക​രി​ച്ചു.ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ ന​രേ​ന്ദ്ര​നാ​ദ് വേ​ളൂ​രി, സാ​മൂ​ഹ്യ മാ​ധ്യ​മ വി​ദ​ഗ്ധ​നാ​യ കേ​ന്ദ്ര​വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സ​ർ സ്മി​തി, പാ​ല​ക്കാ​ട് ദൂ​ര​ദ​ർ​ശ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പി.​അ​ച്യു​ത​ൻ കു​ട്ടി നാ​യ​ർ, മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റും മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് സ​ബ് എ​ഡി​റ്റ​റു​മാ​യ സി.​കെ.​ശി​വാ​ന​ന്ദ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.

പ​ണം ന​ൽ​കി വാ​ർ​ത്ത കൊ​ടു​ക്കു​ന്ന​ത് ത​ട​യു​ക, ദൃ​ശ്യ- ശ്ര​വ്യ- പ​ത്ര- മാ​ധ്യ​മ​ങ്ങ​ളി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു വാ​ർ​ത്ത​ക​ൾ നി​രീ​ക്ഷി​ക്കു​ക, സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടേ​യും രാ​ഷ്ട്രീ​പാ​ർ​ട്ടി​ക​ളു​ടേ​യും പേ​രി​ൽ വ​രു​ന്ന പ​ര​സ്യ​ങ്ങ​ൾ, അ​വ​യു​ടെ ചെ​ല​വു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും സ​മി​തി നി​രീ​ക്ഷി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​പ്ര​കാ​രം റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​റും സാ​മൂ​ഹി​ക മാ​ധ്യ​മ വി​ദ​ഗ്ധ​നും ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി അം​ഗീ​ക​രി​ച്ച പ​ര​സ്യ​ങ്ങ​ൾ മാ​ത്ര​മെ പ്ര​ച​രി​പ്പി​ക്കാ​നാ​കു.

മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പ​ര​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​നാ​ർ​ത്ഥി​യു​ടെ പ്ര​ച​ര​ണ ചെ​ല​വു​ക​ൾ ക​ണ​ക്കാ​ക്കും. സ്ഥാ​നാ​ർ​ത്ഥി​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ ഐ.​പി.​സി സെ​ക്ഷ​ൻ 171 എ​ച്ച് പ്ര​കാ​രം പ​ബ്ലി​ഷ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

പീ​പ്പി​ൾ​സ് ആ​ക്ട് 1951 സെ​ക്ഷ​ൻ 127 എ ​പ്ര​കാ​രം പ്ര​ചാ​ര​ണ​ത്തി​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ല​ഘു​ലേ​ഖ, പോ​സ്റ്റ​ർ എ​ന്നി​വ​യി​ൽ പ​ബ്ലി​ഷ​റി​ന്‍റെ​യും പ്രി​ന്‍റ​റു​ടെ​യും പേ​ര് അ​ച്ച​ടി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തും സ​മി​തി നി​രീ​ക്ഷി​ക്കും.

Related posts