തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരെ പോസ്റ്ററുകൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ സാന്പത്തിക തിരിമറി നടത്തിയ രാജേഷിനെ പുറത്താക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്റെ തോൽവിക്ക് ഉത്തരവാദി രാജേഷ് ആണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും രാജേഷ് പണം പറ്റിയെന്നും ആരോപണമുണ്ട്. രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ച പാർട്ടി അന്വേഷിക്കണം. ബിജെപി പ്രതികരണ വേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ഇഡി റബർ സ്റ്റാമ്പ് അല്ലെങ്കിൽ രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ട് കെട്ടണമെന്നും പോസ്റ്ററിൽ പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്റുകൾ പതിച്ചിരിക്കുന്നത്.