ക​ണ്ണൂ​രി​ൽ 35 ബൂ​ത്തി​ലെ വി​വി​പാ​റ്റ് എ​ണ്ണും; ഏതെക്കെയെന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 35 ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തും. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ഏ​തൊ​ക്കെ ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ളാ​ണ് എ​ണ്ണേ​ണ്ട​ത് എ​ന്ന​ത് ന​റു​ക്കെ​ടു​ത്താ​ണ് തീ​രു​മാ​നി​ക്കു​ക. വി​വി​പാ​റ്റ് എ​ണ്ണു​ന്ന​തി​നാ​യി അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ടേ​ബി​ളി​ന് സ​മീ​പം പ്ര​ത്യേ​ക കൗ​ണ്ടിം​ഗ് ടേ​ബി​ള്‍ സ​ജ്ജീ​ക​രി​ക്കും.

ബാ​ങ്ക് കാ​ഷ് കൗ​ണ്ട​ര്‍ മാ​തൃ​ക​യി​ല്‍ ഉ​യ​ര​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി വേ​ര്‍​തി​രി​ച്ചാ​യി​രി​ക്കും ഈ ​ടേ​ബി​ളു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ക. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ കളക്ടര്‍ ​മി​ര്‍ മു​ഹ​മ്മ​ദ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ചാ​ല ചി​ന്‍​മ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം.

വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത് വേ​ര്‍​തി​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും എ​ണ്ണു​ക. എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും നോ​ട്ട​ക്കും പു​റ​മെ ട്ര​യ​ല്‍ വോ​ട്ടി​ന്‍റെ സ്ലി​പ്പി​നാ​യും പ്ര​ത്യേ​ക ട്രേ​യു​ണ്ടാ​കും. ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക്കും ല​ഭി​ച്ച വോ​ട്ടു​ക​ള്‍ വേ​ര്‍​തി​രി​ച്ച ശേ​ഷം 25 എ​ണ്ണം വീ​ത​മു​ള്ള കെ​ട്ടു​ക​ളാ​യി മാ​റ്റും. ഇ​തി​ന് ശേ​ഷ​മാ​ണ് എ​ണ്ണു​ക. ട്ര​യ​ല്‍ വോ​ട്ട് ചെ​യ്ത സ്ലി​പ്പു​ക​ളി​ല്‍ നോ​ട്ട് കൗ​ണ്ട് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. ഇ​വ പ്ര​ത്യേ​ക​മാ​യി മാ​റ്റി​യി​ടും. എ​ണ്ണി ക​ഴി​ഞ്ഞാ​ല്‍ ഇ​വ തി​രി​ച്ച് വി​വി​പാ​റ്റ് പെ​ട്ടി​യി​ല്‍ ത​ന്നെ ഇ​ട്ട് സീ​ല്‍ ചെ​യ്യും.

ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടെ​ണ്ണ​ലി​ന് ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​നും 14 കൗ​ണ്ടി​ംഗ് ടേ​ബി​ളു​ക​ള്‍ ആ​ണ് സ​ജ്ജീ​ക​രി​ക്കു​ക. വോ​ട്ടെ​ണ്ണ​ണ​ലി​ന് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഇ​തി​ന​കം ആ​രം​ഭി​ച്ചു. അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ മി​ര്‍ മു​ഹ​മ്മ​ദ​ലി, സ​ബ് ക​ള​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഇ​ല​ക്‌ഷന്‍) എ.​കെ. ര​മേ​ന്ദ്ര​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ ആ​ന്‍​ഡ്രൂ​സ് വ​ര്‍​ഗീ​സ്, അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts