ന്യൂഡല്‍ഹി: ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ് ചുമതലയേറ്റു.
എന്‍സിഎ തലവനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ് ആ സ്ഥാനത്തേക്കെത്തുന്നത്.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴ ങ്ങിയാണ് ലക്ഷ്മണ് എന്‍സിഎ തലവനായി ചുമതലയേറ്റെടുത്തത്.
ചുമതലയേറ്റെടുത്ത താരം ആദ്യ ദിനം ഓഫീസിലെത്തിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.