ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേയുള്ള ട്വന്റി 20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പര സമനിലയാക്കിയ ഇന്ത്യന്‍ ടീമിന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മന്റെ പ്രശംസ.
ഇന്ത്യക്ക് പരാജമറിയാതെയുള്ള പത്ത് ട്വന്റി20യെന്ന റിക്കാര്‍ഡ് നിലനിര്‍ത്താനായെന്നും ലക്ഷ്മണ് പറഞ്ഞു. സിഡ്നിയില്‍ നടന്ന മൂന്നാം ട്വന്റി 20യില്‍ കൃണാല്‍ പാണ്ഡ്യയുടെ 4/36 പ്രകടനവും മുന്‍താരത്തിന്റെ പ്രശംസയ്ക്ക് ഇടയാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതിനു കൃണാല്‍ പാണ്ഡ്യ പഴികേട്ടിരുന്നു.
എന്നാല്‍ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് ഗംഭീരമായിരുന്നുവെന്നും സംഭവിച്ച തെറ്റില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മൂന്നാം മത്സരത്തില്‍ പാണ്ഡ്യ നന്നായി പന്തെറിഞ്ഞുവെന്നും ലക്ഷ്മണ് പറഞ്ഞു. പന്തില്‍ പാണ്ഡ്യക്കു കൂടുതല്‍ സ്പിന്നും നിയന്ത്രണവും നേടാനായെന്നും മുന്‍ ബാറ്റ്സ്മാന് പറഞ്ഞു. പാണ്ഡ്യയുടെ നാലു വിക്കറ്റ് അദ്ദേഹത്തിന്റെ ബുദ്ധിയും തെറ്റ് മനസിലാക്കാനുള്ള കഴിവുമാണ് സൂചിപ്പിക്കുന്നതെന്നും ലക്ഷ്മണ് കൂട്ടിച്ചേര്‍ത്തു.