കൊച്ചി: കൊച്ചിയിലെ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതിക്ക് അണുബാധയേറ്റ സംഭവത്തില്‍ കടവന്ത്രയിലെ സൗന്ദര്യ ചികിത്സാകേന്ദ്രത്തിലെ ഡോക്ടര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
ഡോക്ടര്‍ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ കുടുംബമാണ് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയത്. ഗുരുതരാവസ്ഥയിലായ യുവതിയിപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവ് മൂലമണ് അണുബാധയേറ്റിട്ടുള്ളതെന്നാണ് യുവതിയുടെ കുടുംബം നല്കിയ പരാതിയിലുള്ളത്.
വയറിയെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് യുവതി ചെയ്തത്. സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ചികിത്സയ്ക്കായി കൊച്ചിയിലെത്തിയത്. മേയില്‍ നടത്തിയ ശസ്ത്രക്രിയ ഫലപ്രദമാകാഞ്ഞതോടെ യുവതി പരാതിപ്പെട്ടിരുന്നു.
ഇതോടെ കഴിഞ്ഞമാസം വീണ്ടും എത്താന്‍ ആവശ്യപ്പെട്ടു. കടവന്ത്രയിലെ ക്ലിനിക്കിലെത്തിയ യുവതിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി.
ഇത് അശാസ്ത്രീയമായിരുന്നതായും അണുബാധയെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നുമാണ് കുടുംബം പറയുന്നത്.