മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയെന്ന് വ്യാജപ്രചരണം നടത്തിയയാൾ അറസ്റ്റിൽ. മലപ്പുറം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു കളക്ടറുടെ അറിയിപ്പ്.
തിങ്കളാഴ്ച രാത്രി അതിഥി തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇത്തരത്തിൽ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു