തിരുവനന്തപുരം: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയൊ റദ്ദാക്കുകയൊ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക്, ടിറ്റർ എന്നി സോഷ്യൽ മീഡിയ അധികൃതരോടാണ് സർക്കാർ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്. കൊറോണ വ്യാപനം സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതേ തുടർന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും സർക്കാർ തീരുമാനമെടുത്തത്.