ബോളിവുഡിലെ സൂപ്പർ നടിയായികുന്നു ഐശ്വര്യ റായ്. ഇപ്പോൾ സിനിമയിൽ നിന്നു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരസുന്ദരി. ബോളിവുഡിലെ മുൻനിര നടിയായി വളരുന്നതിന് മുന്പ തന്നെ ലോകസുന്ദരിപ്പട്ടം നേടി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിരുന്നു.
താരത്തെ കുറിച്ചുള്ള ഓരോ വാർത്തയും പെട്ടന്നുതന്നെയാണ് ചർച്ചയാകുന്നത്. അത്തരത്തിൽ ലോകമെങ്ങുമുള്ള ഐശ്വര്യയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പാക് മാധ്യമം ഒരിക്കൽ ഒരു വാർത്ത പുറത്തുവിട്ടു ഐശ്വര്യ റായ് ആത്മഹത്യ ചെയ്തു എന്നായിരുന്നു ആ വ്യാജ വാർത്ത.
ലോകമെമ്പാടുമുള്ള ആരാധകരെയാകെ പിടിച്ചുലച്ചതായിരുന്നു ആ വ്യാജ വാര്‍ത്ത. സംഭവം നടക്കുന്നത് 2016 ലാണ്. ഭർത്താവ് അഭിഷേക് ബച്ചനുമായുള്ള ദാമ്പത്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. പാക് മാധ്യമമായിരുന്നു ആരാധകരെ ഞെട്ടിച്ചുകളഞ്ഞ ആ വ്യാജ വാര്‍ത്തയുടെ പിന്നില്‍.
വാർത്തയ്ക്കൊപ്പം ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും ഇവർ നൽകിയിരുന്നു.എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ പരിതാപകരമായൊരു ജീവിതം ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് ആണെന്ന് ഐശ്വര്യ തന്നോട് പറഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്.
വാർത്ത പുറത്തുവന്നപ്പോൾ ഐശ്വര്യയും ഭർത്താവും ഒരുമിച്ചായിരുന്നു. ഇത്തരം വ്യാജ വാർത്തയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇന്നും വ്യക്തമല്ല. ഐശ്വര്യയുടെ പിറന്നാളുമായി ബന്ധപ്പെട്ട് അടുത്തിടെ ഈ വ്യാജ വാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. -പിജി