തിരുവനന്തപുരം: കരിപ്പൂർ വിമാന അപകടം, വെള്ളപ്പൊക്കം എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്ത മുഖത്ത് നമ്മൾ പങ്കുവെക്കുന്ന ഓരോ വാർത്തകൾക്കും വലിയ വിലയുണ്ട്. തെറ്റായ വാർത്തകൾ ദുരന്തത്തെ കൂടുതൽ വലുതാക്കാം. കരിപ്പൂർ വിമാന അപകടം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് ശരിയായതും ഔദ്യോഗിക സ്രോതസ്സിൽ നിന്നുള്ളതുമായ വാർത്തകൾ മാത്രം പങ്കു വെക്കുക- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.