ചാത്തന്നൂർ: ഉളിയനാട്കനാലിന് സമീപം കാട്ടിൽ നിന്നും ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
ഉളിയനാട് പൊയ്ക വിളിയിൽ സുകുമാരന്റെയും അമ്മിണിയുടെയും മകൻ സുരേഷി (41) ന്റെ മൃതദേഹമാണ് ചിറക്കര വില്ലേജാഫീസിന് സമീപത്തെ കനാൽ കരയിൽ നിന്നും കണ്ടെത്തിയത്.
തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച മൃതദേഹത്തിലെ വസ്ത്രങ്ങൾ കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 17 മുതൽ സുരേഷിനെ കാണാനില്ലായിരുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിന്റെ കാലിലെയും മുഖത്തെയും ചില ഭാഗങ്ങൾനഷ്ടപ്പെട്ട നിലയിലായിരുന്നു.
തെരുവ് നായകളുടെആക്രമണത്തിൽ സംഭവിച്ചതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. സുരേഷിന്റെ നെഞ്ചിൽ കുത്തേറ്റിരുന്നതായും ശ്വാസകോശത്തിനേറ്റ മുറിവാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
ശരീരത്തിൽ വേറെയും കുത്തുകളേറ്റിട്ടുണ്ട്. ശനിയാഴ്ചരാത്രി എട്ടരയോടെ മദ്യപ സംഘത്തെ തേടിയെത്തിയ പോലീസ് കാട്ടിൽ നിന്നും ദുർഗന്ധം വരുന്നത് അന്വേഷിച്ചപ്പോഴാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് .
ചാത്തന്നൂർ ഇൻസ്പെക്ടർ വി.ശിവകുമാറിന്റെ നേതൃത്വത്തിൽ സയന്റിഫിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഫോറൻസിക് സർജൻ ദിപു മോഹൻ ഉൾപ്പെടെയുള്ളവരെ എത്തിച്ച് തെളിവെടുപ്പുകൾ നടത്തി.സംഭവവുമായി ബന്ധപ്പെട്ട് 25 ഓളം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ചീട്ടുകളി സംഘത്തിന്റെയും മദ്യവരുടെയും സ്ഥിരം താവളമായിരുന്ന പ്രദേശത്താണ് മൃതദേഹം കണ്ടത്.
ഞായറാഴ്ച ചാത്തന്നൂർ പോലീസിന്റെ നേതൃത്വത്തിൽ സയന്റിഫിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റ്മോമോർട്ടം നടത്തിയഡോക്ടറെ എത്തിച്ച് സംഭവസ്ഥലത്ത് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ചീട്ടുകളി സംഘത്തിന്റെയും മദ്യപരുടെയും സ്ഥിരം താവളമായിരുന്ന പ്രദേശത്താണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടത്. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.