കായംകുളം: എക്സൈസ് നടത്തിയ റെയ്ഡിൽ കോടയും വിദേശ മദ്യവും പിടികൂടി. പുതുപ്പള്ളി പ്രയാർ വടക്ക് കാട്ടിൽ വീട്ടിൽ ലിസിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ കോട പിടികൂടിയത്.
ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കരുനാഗപ്പള്ളി ക്ലാപ്പന വടക്കുംമുറിയിൽ കൊല്ലശ്ശേരി വടക്കതിൽ സുനിൽ എന്നയാളാണ് വ്യാജ വാറ്റ് നിർമ്മിച്ചതെന്നും ഇയാൾക്കെതിരെ കേസെടുത്തെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കായംകുളം റേഞ്ച് ഓഫീസിലെ പി ഒ കൊച്ചു കോശി സജിമോൻ, ബൈജു, ഡ്രൈവർ ബിജു എന്നിവർ പങ്കെടുത്തു. കായംകുളം ആർപി എഫ് ഓഫീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 3960 ലിറ്റർ വിദേശ മദ്യവും പിടികൂടി .
ആന്ധ്രാപ്രദേശ് സ്വദേശി പാണ്ടിപാട്ട് എരിപ്പാച്ചി ഭാസ്കർ എന്നയാളുടെ പേരിൽ എക്സൈസ് കേസെടുത്തു.