തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരനേതാവ് നമ്പ്രാടത്ത് ജാനകിയമ്മയുടെ പശുക്കള്‍ക്ക് നേരെ ബോംബെറിഞ്ഞതായി വ്യാജ പ്രചാരണം. സംഭവത്തിൽ തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് ഇത്തരത്തില്‍ രണ്ട് പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
സുരേഷ് കീഴാറ്റൂരാണ് ആദ്യം പോസ്റ്റിട്ടതെന്നും ആളുകള്‍ പ്രതികരിച്ചുകൊണ്ടിരിക്കെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പിന്നീട് ജോയ്മോന് എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇതേ പോസ്റ്റ് കണ്ട് പലരും സ്റ്റേഷനില്‍ ബന്ധപ്പെട്ടതോടെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ കെ.ജെ.വിനോയി വസ്തുതകള്‍ അറിയുന്നതിന് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ളവരുമായി ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടര്‍ന്ന് രാത്രി പോലീസ് കീഴാറ്റൂരിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് വ്യാജപ്രചാരണമാണെന്ന് വ്യക്തമായത്. അന്വേഷണത്തില്‍ ജോയ്മോന് എന്ന പേരിലുള്ള പ്രൊഫൈലും വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ു