കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാട്സാപ്പ് സന്ദേശം നാ​ട്ടു​കാ​രേ​യും പോ​ലീ​സി​നേ​യും വ​ല​ച്ചു; ഒടുവിൽ വ്യാജ സന്ദേശം അയച്ചയാളെ തേടി പോലീസ്

തു​റ​വൂ​ർ: ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വ്യാ​ജ​സ​ന്ദേ​ശം ജ​ന​ങ്ങ​ളേ​യും പോ​ലീ​സി​നേ​യും ഒ​രു പോ​ലെ വ​ല​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ്സ്റ്റേ​ഷ​ന് മു​ൻ ഭാ​ഗ​ത്തു​നി​ന്നാ​യി ഒ​രു കു​ട്ടി​യെ ബൈ​ക്കി​ലെ​ത്തി​യ ആ​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യി എ​ന്ന വാ​ർ​ത്ത​യാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. വ​ണ്ടി ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് വാ​ട്സാ​പ്പി​ൽ പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ചു ഒ​രു പ​രാ​തി​യും ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത് വ്യാ​ജ സ​ന്ദേ​ശ​വു​മാ​ണെ​ന്നും പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts