ഓ​ട്ട​മു​ണ്ട്…​ ചാ​ട്ട​മു​ണ്ട്….​ ക​ച്ചോ​ട​മു​ണ്ട്…! വ്യാ​യാ​മ​ത്തോ​ടൊ​പ്പം വ്യാ​പാ​ര​വും

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: വ്യാ​യാ​മം ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​രം, വ്യാ​പാ​രം ജീ​വി​ത​ത്തി​ന് ഗു​ണ​ക​രം തൃ​ശൂ​ർ മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മ​ഞ്ഞു​വീ​ഴു​ന്ന പു​ല​ർ​കാ​ല​ങ്ങ​ളി​ൽ വ്യാ​യാ​മ​ത്തോ​ടൊ​പ്പം വ്യാ​പാ​ര​വും കൊ​ണ്ട് ഓ​ടാ​നെ​ത്തു​ന്ന സി​ദ്ധി​ഖി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്.

കോ​വി​ഡ് കാ​ല​ത്തെ അ​തി​ജീ​വ​ന​ക​ഥ​ളി​ൽ പോ​സി​റ്റീ​വാ​യ ക​ഥ​യാ​ണ് സി​ദ്ധി​ഖി​ന്‍റേ​ത്.

കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ കു​രി​ക്ക​പീ​ടി​ക​യി​ൽ വീ​ട്ടി​ൽ നി​ന്ന് തൃ​ശൂ​ർ പാ​ല​സ് ഗ്രൗ​ണ്ടി​ലേ​ക്ക് രാ​വി​ലെ വ്യാ​യാ​മം ചെ​യ്യാ​നെ​ത്തു​ന്ന സി​ദ്ധി​ഖ് കൂ​ടെ ഒ​രു കൊ​ച്ചു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റും കൊ​ണ്ടു​വ​രും.​

അ​തി​ൽ ന​ല്ല നാ​ട​ൻ തേ​നു​ണ്ട്, പ​ശു​വി​ൻ നെ​യ്യു​ണ്ട്, മ​ര​ച്ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ​യു​ണ്ട്, എ​ള്ളെ​ണ്ണ​യു​ണ്ട്, ക​ഴു​കി വൃ​ത്തി​യാ​ക്കി ത​യ്യാ​റാ​ക്കി​യ അ​രി​പ്പൊ​ടി​യു​ണ്ട്, നാ​ട​ൻ മ​ഞ്ഞ​ൾ​പൊ​ടി​യു​ണ്ട്…..​അ​ങ്ങ​നെ ക​ല​ർ​പ്പി​ല്ലാ​ത്ത​തും ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മ​മാ​യ​തു​മാ​യ സാ​ധ​ന​ങ്ങ​ളാ​ണ് സി​ദ്ധി​ഖി​ന്‍റെ മൊ​ബൈ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലു​ള്ള​ത്.

ഗ്രൗ​ണ്ടി​ലെ ഗാ​ല​റി​യി​ൽ ഇ​വ നി​ര​ത്തി​വ​ച്ച് സി​ദ്ധി​ഖ് ഗ്രൗ​ണ്ടി​ലേ​ക്ക്പോ​കും. സാ​ധ​ന​ങ്ങ​ൾ​ക്ക​ടു​ത്ത് വി​ല​വി​വ​ര​പ്പ​ട്ടി​ക​യും ഗൂ​ഗി​ൾ പേ​യു​ടെ കോ​ഡും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടാ​തെ ഒ​രു പെ​ട്ടി​യി​ൽ പൈ​സ​യും വ​ച്ചി​രി​ക്കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് വ​ന്ന് സാ​ധ​ന​ങ്ങ​ളെ​ടു​ത്ത് വി​ല ഗൂ​ഗി​ൾ പേ ​വ​ഴി​യോ നേ​രി​ട്ട് പൈ​സ​യാ​യോ ന​ൽ​കാം. നേ​രി​ട്ട് പൈ​സ ന​ൽ​കു​ന്ന​വ​ർ പ​ണം പെ​ട്ടി​യി​ലി​ട്ടാ​ൽ മ​തി.

ഇ​തു​വ​രെ​യും ആ​രും ത​ന്നെ ച​തി​ച്ചി​ട്ടി​ല്ലെ​ന്ന് സി​ദ്ധി​ഖ് പ​റ​യു​ന്നു.
ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, തൃ​ശൂ​രി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​ർ, കാ​യി​ക താ​ര​ങ്ങ​ൾ, സി​നി​മാ​താ​ര​ങ്ങ​ൾ തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​ർ വ​രെ സി​ദ്ധി​ഖ് എ​ത്തി​ക്കു​ന്ന സി​ദ്ധീ​സ് എ​ന്ന പേ​രി​ലു​ള്ള ഈ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക്കാ​രാ​ണ്.

ഗ്രൗ​ണ്ടി​ലെ വ്യാ​യാ​മ​വും വ്യാ​പാ​ര​വും ക​ഴി​ഞ്ഞ് സി​ദ്ധി​ഖ് മൊ​ബൈ​ലി​ൽ വാ​ട്സാ​പ്പ് തു​റ​ക്കു​ന്പോ​ൾ അ​ന്ന​ന്ന​ത്തെ ഓ​ർ​ഡ​റു​ക​ളു​ടെ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്ക​ഴി​ഞ്ഞി​രി​ക്കും. പി​ന്നെ അ​തെ​ത്തി​ച്ചു​കൊ​ടു​ക്ക​ലാ​ണ് പ​ണി.

സ്വ​ർ​ണ​പ​ണി​യു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന സി​ദ്ധി​ഖ് ഗു​ണ​മേ​ന്മ​യു​ള്ള വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് തി​രി​യു​ന്ന​ത് കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണ്.​ഗു​ണ​മേ​ന്മ​യു​ള്ള പൊ​ടി​ക​ൾ ന​ഗ​ര​ത്തി​ലെ ഫ്ളാ​റ്റി​ലും മ​റ്റും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ന​ന്മ​യു​ള്ള ഒ​രു ബി​സി​ന​സ് ആ​കാ​മെ​ന്ന് ഉ​റ​പ്പി​ച്ച​ത്.​

വാ​ട്സാ​പ്പ് ത​ന്നെ​യാ​യി​രു​ന്നു പ്ര​ധാ​ന ബി​സി​ന​സ് പ്ലാ​റ്റ്ഫോം. എ​ന്നും വ്യാ​യാ​മ​ത്തി​നെ​ത്തു​ന്ന ഗ്രൗ​ണ്ടി​ൽ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ച്ച​പ്പോ​ൾ അ​തും ക്ലി​ക്കാ​യി.

ആ​ളു​ക​ൾ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന ഇ​ക്കാ​ല​ത്ത് അ​വ​ർ​ക്ക് ന​ല്ല ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ടു​ത്താ​ൽ അ​വ​ർ ആ ​ഉ​ത്പ​ന്ന​ങ്ങ​ൾ തേ​ടി വീ​ണ്ടും വ​രു​മെ​ന്ന് സി​ദ്ധി​ഖ് ത​റ​പ്പി​ച്ചു പ​റ​യു​ന്നു.
ഫ്ര​ഷ് ആ​യി പ​റി​ച്ചെ​ടു​ത്ത കൂ​ണു​ക​ൾ, നാ​ട​ൻ കോ​ഴി​മു​ട്ട എ​ന്നി​വ​യ്ക്കെ​ല്ലാം ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

നാ​ട​ൻ കോ​ഴി​മു​ട്ട​യ്ക്കാ​യി സി​ദ്ധി​ഖ് കൈ​യി​ൽ​നി​ന്നും പ​ണം മു​ട​ക്കി മ​റ്റൊ​രാ​ൾ​ക്ക് നാ​ട​ൻ കോ​ഴി​ക​ളെ വ​ള​ർ​ത്താ​നാ​യു​ള്ള എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്ത​പ്പോ​ൾ സി​ദ്ധീ​സ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലേ​ക്കു കൂ​ടി വ​ള​ർ​ന്നു.

ഗ്രൗ​ണ്ടി​ലെ ക​ച്ച​വ​ടം രാ​വി​ലെ ആ​റ​ര മു​ത​ൽ ഏ​ഴ​ര വ​രെ​യാ​ണ്. മ​ഞ്ഞ​ളും മു​ള​കും മ​ല്ലി​യു​മെ​ല്ലാം പൊ​ടി​പ്പി​ക്കു​ന്ന​ത് പ​ല മി​ല്ലു​ക​ളി​ലാ​ണ്. മൂ​ന്നാ​റി​ലെ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് തേ​ൻ എ​ടു​ക്കു​ന്ന​ത്.

പ്രി​യ​ത​മ​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന് കൂ​ട്ടാ​യി ഭാ​ര്യ ഷ​ഹീ​റ​യും മ​ക്ക​ളാ​യ ഷി​ഫ​യും മു​ഹ​മ്മ​ദ് ഷി​ഹാ​നു​മു​ണ്ട്. സി​ദ്ധി​ഖ് എ​ന്ന പേ​രി​ൽ ത​ന്നെ​യു​ള്ള ക​ഴി​വ് എ​ന്ന​ർ​ത്ഥം വ​രു​ന്ന സി​ദ്ധി ഒ​ന്നു മോ​ഡി​ഫൈ ചെ​യ്താ​ണ് സി​ദ്ധീ​സ് എ​ന്ന ബ്രാ​ന്‍റ്് നെ​യിം സി​ദ്ധി​ഖ് രൂ​പ​പ്പെ​ടു​ത്തി​യ​ത്.

വീ​ടി​നോ​ടു ചേ​ർ​ന്ന് ഒ​രു​ചെ​റി​യ ഒൗ​ട്ട്‌​ലെ​റ്റ് സ​ജ്ജ​മാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് സി​ദ്ധി​ഖ് ഇ​പ്പോ​ൾ.

Related posts

Leave a Comment