അടിമാലി: ലോക്ഡൗണ്‍ മൂലം കട തുറക്കാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിട്ട ബേക്കറിയുടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി.
അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തിയിരുന്ന ഉഴവത്തടം പുല്ലരി മലയില്‍ വിനോദ് ആണ് ബേക്കറിയ്ക്കുള്ളില് തൂങ്ങി മരിച്ചത.
വിനോദിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് വിനാദിനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അടിമാലി പോലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
കോവിഡ് കാറ്റഗറി സി യില്‍ ഉള്‍പ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുന്നത് .
ഇത് മൂലം വ്യാപാരികള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ബേക്കറി തുറക്കുന്നുണ്ടായിരുന്നെങ്കിലും വ്യാപാരം കുറഞ്ഞതതിനാല് വിനോദിന് വലിയ കട ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്.
ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തുക തിരിച്ചടക്കാന്‍ വ്യാപാരികളില്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. ഇത്തരത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് വിനോദ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളും വ്യാപാരികളും പറയുന്നത്.