പൂ​ജാ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യ്ക്ക് നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം; പൊ​റു​തി​മു​ട്ടി​യ ക​ച്ച​വ​ടം നി​ർ​ത്താ​നൊ​രു​ങ്ങി വ്യാ​പാ​രി


നാ​ദാ​പു​രം: സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം പ​തി​വാ​യ​തോ​ടെ വ്യാ​പാ​രി ക​ച്ച​വ​ടം നി​ർ​ത്തു​ന്നു. ഇ​രി​ങ്ങ​ണ്ണൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മീ​ത്ത​ലെ കു​ട​ത്തി​ൽ രാ​ഘ​വ​ന്‍റെ ക​ട​ക്ക് നേ​രെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി രാ​ത്രി ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യാ​ൽ ക​ട​യു​ടെ പൂ​ട്ടി​നു​ള്ളി​ൽ പ​ശ​യും, പെ​യി​ന്‍റും മ​റ്റും ഒ​ഴി​ച്ച് പൂ​ട്ട് തു​റ​ക്കാ​ൻ ക​ഴി​യാ​റി​ല്ല. പൂ​ട്ട് ത​ല്ലി പൊ​ട്ടി​ച്ചാ​ണ് ക​ട തു​റ​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് മാ​സ​ത്തി​നി​ടെ പു​തി​യ പ​ത്തോ​ളം പൂ​ട്ടു​ക​ൾ​ക്കാ​യി 1400 രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. ഇ​ത് കൂ​ടാ​തെ ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തെ എ​യ​ർ ഹോ​ൾ​സ് വ​ഴി ചെ​ളി​മ​ണ്ണും, പെ​യി​ന്‍റും ക​ട​ക്കു​ള്ളി​ൽ ഒ​ഴി​ച്ച് ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളും മ​റ്റും ന​ശി​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി. ക​ട​യു​ടെ മെ​യി​ൻ സ്വി​ച്ചി​ലെ ഫ്യൂ​സു​ക​ളും മ​റ്റും ഊ​രി കൊ​ണ്ടു​പോ​യ നി​ല​യി​ലാ​ണ്.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി വി​ൽ​പ​ന​ക്ക് വ​ച്ച സാ​ധ​ന​ങ്ങ​ളും മ​റ്റു​മാ​ണ് സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ അ​ക്ര​മ​ത്തി​ൽ ന​ശി​പ്പി​ക്കു​ന്ന​ത്.
പ്രാ​യ​മാ​യ​തോ​ടെ ആ​ശാ​രി പ​ണി നി​ർ​ത്തി പൂ​ജാ സാ​ധ​ന​ങ്ങ​ൾ വി​റ്റ് തു​ച്ച​മാ​യ വ​രു​മാ​നം കൊ​ണ്ട് ക​ഴി​യു​ന്ന രാ​ഘ​വ​ന് ജീ​വി​തം ത​ന്നെ വ​ഴി​മു​ട്ടി​യ നി​ല​യി​ലാ​ണ്.

രാ​ഘ​വ​ൻ നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ക​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment