കണ്ണൂർ: വ്യാപാരികൾക്ക് വാറ്റിന്റെ പേരിൽ അനധികൃതമായി നൽകിയിരിക്കുന്ന നോട്ടീസ് പിൻവലിക്കാമെന്ന് പ്രഖ്യാപിച്ച സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യാപാരി വ്യവസായി സമിതി നേതാക്കൾ അഭിനന്ദിച്ചു. വിഷയത്തിൽ യഥാസമയം ഇടപെടുകയും സർക്കാരുമായി ചർച്ച നടത്തുകയും ചെയ്ത സംസ്ഥാന സമിതി നേതൃത്വത്തെ വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ, മേഖല ഈസ്റ്റ്, വെസ്റ്റ് നേതാക്കളായ പി.എം. സുഗുണൻ, കെ.വി. സലീം, മനോഹരൻ, പി. പ്രമോദ്കുമാർ, സി.എച്ച്. പ്രദീപൻ, കുഞ്ഞുകുഞ്ഞൻ, അബ്ദുറഹ്മാൻ, ഉമേശൻ തുടങ്ങിയവരാണ് അഭിനന്ദിച്ചത്.
മൂല്യവർധിത നികുതിയുടെ പേരിൽ പുതിയതായി നോട്ടീസുകൾ അയക്കാതിരിക്കാനും ഇതുവരെ അയച്ച നോട്ടീസുകൾ പിൻവലിക്കാനുമാണ് തീരുമാനമായത്. സോഫ്റ്റ് വെയറിലെ അപാകതകളാണ് തെറ്റായ നോട്ടീസ് അയക്കാൻ കാരണമെന്നു വ്യക്തമാക്കിയ വകുപ്പുതല ഉദ്യോഗസ്ഥരെയും നേതാക്കൾ അഭിനന്ദിച്ചു.