പാലക്കാട്: ഭരണകൂടത്തിൽ നിന്നും വ്യാപാരികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നോക്കി നിൽക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് സമിതി പാലക്കാട് ടൗണ്‍ യൂണിറ്റ് പ്രവർത്തക കണ്വെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
വ്യാപാരികളുടെ ക്ഷേമം ലക്ഷ്യമാക്കി വാണിജ്യമന്ത്രാലയം ആരംഭിക്കണമെന്നും ജി എസ് ടി നടപ്പിലാക്കിയതിലുള്ള പോരായ്മകൾ ഉടനടി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി കെ. എ. ഹമീദ് മുഖ്യാതിഥിയായിരുന്നു. അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മേഖലാ ജനറൽ സെക്രട്ടറി എൻ. ജെ. ജോണ്സണ് നിർവഹിച്ചു.
പാലക്കാട് ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് അസ്സൻ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഖിൽ കൊടിയത്തൂർ സ്വാഗതവും ട്രഷറർ കെ. ശെൽവൻ നന്ദിയും പറഞ്ഞു. ടൗണ്‍ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ കെ. എം. പ്രദീപ്, മണികണ്ഠൻ കെ. നായർ, സെക്രട്ടറി മധു എന്നിവർ പ്രസംഗിച്ചു.