കൊച്ചി: പ്രളയം കൂടുതൽ നാശം വിതച്ച എറണാകുളം ജില്ലയിൽ പൂഴ്ത്തിവയ്പ് വ്യാപകം. ക്യാന്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൂഴ്ത്തിവയ്പും വില വർധനയും.
കാക്കനാട് വീക്കിലി സൂപ്പർ മാർക്കറ്റിൽ അരി, പഞ്ചാസാര ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് പത്ത് രൂപ കൂട്ടിയാണ് വിറ്റിരുന്നത്. ആളുകളുടെ പരാതിയെ തുടർന്നു അധികൃതർ സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. ഇടപ്പള്ളിയിൽ ഒരു പച്ചക്കറി കടയിലുമാണ് സാധനങ്ങൾക്ക് വില വർധിപ്പിച്ചത്. ഇതും അധികൃതർ പൂട്ടിച്ചു.
നിരവധി വ്യാപാരികൾ ദുരിതാശ്വാസ ക്യാന്പുകൾ ഉൾപ്പെടെ ദുരിതമേഖലകളിൽ ഭക്ഷണസാധനങ്ങൾ സംഭാവനകൾ നൽകുമ്പോഴാണ് ചിലർ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത്.