കോഴിക്കോട്: വ്യാപാരരംഗത്ത് ഉണർവ് കൊണ്ടുവരാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ റിയാലിറ്റി ഷോ ഒരുങ്ങുന്നു.
കേരള വിഷൻ ചാനലുമായി ചേർന്ന് ഒരുക്കുന്ന ഷോ ഒക്ടോബർ നാലു മുതലാണ് തുടങ്ങുക .രാത്രി എട്ടുമുതൽ ഒന്പതുവരെ ലൈവായിട്ടായിരിക്കും റിയോലിറ്റി ഷോ. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽനിന്നും ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്ന ടീമുകളെ ഉപയോഗിച്ചായിരിക്കും പരിപാടി.
പ്രേക്ഷകർക്ക് ഷോപ്പിംഗ് ചാലഞ്ച് ആപ്പ് വഴി ദിവസവും ലൈവായി ഷോയിൽ പങ്കെടുക്കാം. ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയാൽ പോയിന്റുകൾ നേടാനാകും.
ഈ പോയിന്റുകൾ ഉപയോഗിച്ച് റിഡക്ഷൻ റേറ്റിൽ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാനാകുന്ന രീതിയിലാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
റിയാലിറ്റോ ഷോ വിജയിക്കുന്നതോടെ വ്യാപരരംഗത്ത് കുതിപ്പുണ്ടാകുമെന്നാണ് വ്യാപാരികളുടെ കണകുക്കൂട്ടൽ. ഇന്നലെ വ്യാപാരിവ്യവസായി ഏകോപനസമിതി നേതാക്കളും കേരള വിഷൻ ചാനൽ ഭാരവാഹികളും വാർത്താസമ്മേളനത്തിലാണ് റിയാലിറ്റി ഷോ പ്രഖ്യാപിച്ചത്.