തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടിന് സെക്രട്ടറിയേറ്റ് ധർണ്ണ.രണ്ടാം തീയതിയിലെ ധർണയിൽ സംസ്ഥാന കമ്മിറ്റി ഭാരവാഹികളും മൂന്നിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ധർണ.
മറ്റ് ദിവസങ്ങളിൽ വിവിധ ജില്ലാ കമ്മിറ്റികൾ ധർണയിൽ പങ്കെടുക്കും.ഓഗസ്റ്റ് എട്ടു വരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികൾ നടത്തും.
വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ വ്യാപാരി ദിനമായ ഓഗസ്റ്റ് ഒൻപതിന് സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. കടകൾ തുറക്കുന്ന വ്യാപാരികൾക്കെതിരെ സർക്കാർ കേസെടുത്താൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം ആരംഭിക്കും.