സംഭാൽ: ഉത്തർപ്രദേശിലെ സംഭലിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസ് ഉപയോഗിച്ച് കോഴി ഇറച്ചി പൊതിഞ്ഞ വ്യാപാരി അറസ്റ്റിൽ.
സംഭാൽ കോട്വാലിയിലെ ഹോട്ടൽ ഉടമയായ താലിബ് ഹുസൈൻ എന്നയാൾ ആണ് അറസ്റ്റിലായത്.
ഹോട്ടലിൽനിന്നു നൽകിയ ഭക്ഷണം ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസിൽ പൊതിഞ്ഞുനൽകിയെന്ന പരാതിയിലാണ് അറസ്റ്റ്.
ഹിന്ദു മതവികാരം വൃണപ്പെട്ടു എന്നാണ് കേസ്. ഇയാൾക്കെതിരെ പോലീസിനെ ആക്രമിച്ചെന്നാരോപിച്ച് വധശ്രമത്തിനും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പോലീസ് ഇയാളെ തേടിയെത്തിയപ്പോൾ കത്തി ഉപയോഗിച്ച് ആക്രമിച്ചെന്ന് പറയുന്നു.
ആഹാരം പൊതിയാൻ ഉപയോഗിച്ച പത്രക്കടലാസും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും സ്ഥലത്തുനിന്നും പോലീസ് പിടിച്ചെടുത്തു.