സം​സ്ഥാ​ന​ത്ത് നാ​ളെ ക​ട​ക​ള​ട​ച്ച് വ്യാ​പാ​രി സ​മ​രം! ക​ട അ​ട​പ്പി​ക്ക​ല​ല്ല തു​റ​പ്പി​ക്ക​ലാ​ണ് വേ​ണ്ട​ത്; പ​ങ്കു​ചേ​രി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്റെ നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നാ​ളെ വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള​ട​ച്ച് സ​മ​രം ന​ട​ത്തും.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റു​ള്‍​പ്പെ​ടെ 25,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​റി​ന് മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് സൂ​ച​നാ സ​മ​രം ന​ട​ത്തു​ന്ന​ത്.

തു​ട​ര്‍​ന്ന് വൈ​കി​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റ് ചേ​ര്‍​ന്ന് മ​റ്റു സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര അ​റി​യി​ച്ചു.

ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ,​ബി,സി,​ഡി കാ​റ്റ​ഗ​റി തീ​രു​മാ​നി​ച്ച​ത് തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​ണ്. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

സോ​ണു​ക​ള്‍ നോ​ക്കാ​തെ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണം.

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം ന​ല്‍​ക​ണം.

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ഡൗ​ണി​നോ​ട് സ​ഹ​ക​രി​ക്കും. ആ​മ​സോ​ണ്‍, ഫ്‌​ലി​പ്കാ​ര്‍​ട്ട് പോ​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ കു​ത്ത​ക ക​മ്പ​നി​ക​ള്‍ എ​ല്ലാ​വി​ധ ഉ​ല്‍​പ​ന്ന​ങ്ങ​ളും വി​ല്‍​ക്കു​ക​യും ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍​പോ​ലും ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ വ്യാ​പാ​രം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു .

അ​തേ​സ​മ​യം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നാ​ളെ പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ല്‍ വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന വ്യാ​പാ​രി സ​മൂ​ഹ​ത്തെ സ​ര്‍​ക്കാ​രി​നെ​തി​രെ തി​രി​ക്കാ​നാ​ണ് ഏ​കോ​പ​ന സ​മി​തി​ക്ക് പി​റ​കി​ല്‍ ക​ളി​ക്കു​ന്ന​വ​ര്‍ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

ഏ​കോ​പ​ന സ​മി​തി ഏ​ക​പ​ക്ഷീ​യ​മാ​യി​പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് വി​ജ​യി​പ്പി​ക്കാ​ന്‍ വ്യാ​പാ​രി സ​മി​തി​ക്ക് ബാ​ധ്യ​ത​യി​ല്ല. ക​ട അ​ട​പ്പി​ക്ക​ല​ല്ല തു​റ​പ്പി​ക്ക​ലാ​ണ് വേ​ണ്ട​ത്.

ഭൂ​രി​പ​ക്ഷം ക​ട​ക​ള്‍ തു​റ​ക്കു​ന്ന തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്താ​തെ ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും ക​ട തു​റ​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത ചൊ​വ്വാ​ഴ്ച ക​ട​യ​ട​പ്പ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​വ​രു​ടെ ഉ​ള്ളി​ലി​രി​പ്പ് വ്യ​ക്ത​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment