പാലക്കാട് : പാചക വാതക ഇന്ധന വിലവർധനവിന് എതിരെ വ്യാപാരി വ്യവസായി കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിനു മുൻപിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.
തട്ടുകടകൾ നടത്തി ഉപജീവനം നടത്തുന്ന സാധാരണ ചെറുകിട കച്ചവടക്കാർക്കും കൊറോണ മൂലമുള്ള വറുതിയുടെ കാലത്ത് നിത്യ വരുമാനം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാർക്കും ഇരുട്ടടിയാണ് നിത്യേനയുള്ള വില വർദ്ധനവ്
പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.സതീഷ് അധ്യക്ഷത വഹിച്ച സമര പരിപാടിയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ, കെ.ആർ ശരരാജ്, ഹക്കീം കൽമണ്ഡപം, പി.എസ് വിബിൻ, എൻ.സന്തോഷ് കുമാർ, വി.ബി.രാജു, കെ.എൻ.സഹീർ, സി.നിഖിൽ, അഖിലേ ഷ് അയ്യർ, താഹ എന്നിവർ പ്രസംഗിച്ചു.