ബോ​ട്ട് യാ​ർ​ഡു​ക​ൾ​ക്കും വ​ല വില്പന​ശാ​ല​ക​ൾ​ക്കും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സ് വേ​ണം; ജി​ല്ല​യി​ലെ 44 യാ​ർ​ഡു​ക​ൾ​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പിന്‍റെ നോ​ട്ടീ​സ് 

വൈ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ലെ ബോ​ട്ട് നി​ർ​മ്മാ​ണ യാ​ർ​ഡു​ക​ളും വ​ല വി​ല്പന ശാ​ല​ക​ളും ഇ​നി​മു​ത​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സ് കൂ​ടി എ​ടു​ക്ക​ണം. ഇ​തു​വ​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സി​ലാ​ണ് ഇവ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

കേ​ര​ള മ​റൈ​ൻ ഫി​ഷിം​ഗ് റെ​ഗു​ലേ​ഷ​ൻ ആ​ക്ട് (കെഎംഎ​ഫ്ആ​ർഎ) അ​നു​സ​രി​ച്ച് 2018 സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ലാ​ണ് ഫി​ഷ​റീ​സ് ലൈ​സ​ൻ​സ് കൂ​ടി എ​ടു​ക്ക​ണ​മെ​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ മ​നു​ഷ്യ​ക്ക​ട​ത്തി​നും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ങ്ങ​ൾ​ക്കും മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ഈ ​അ​ടു​ത്താ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

ഇ​ത് പ്ര​കാ​രം ഈ ​അ​ടു​ത്ത് ജി​ല്ല​യി​ലെ 44 ബോ​ട്ട് യാ​ർ​ഡു​ക​ൾ​ക്കും 30 ഓ​ളം വ​ല വി​ൽ​പ്പ​ന ശാ​ല​ക​ൾ​ക്കും നോ​ട്ടീ​സും ര​ജി​സ്ട്രേ​ഷ​ൻ ഫോ​മും ന​ൽ​കി​യ​താ​യി വൈ​പ്പി​ൻ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ ജോ​യ്സ് എ​ബ്രാ​ഹാം അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ​യും അ​ഗ്നി​സേ​ന​യു​ടേ​യും എ​ൻ​ഒസി സ​ഹി​തം നി​ശ്ചി​ത ഫീ​സ് അ​ട​ച്ചാ​ണ് ലൈ​സ​ൻ​സി​നു അ​പേ​ക്ഷി​ക്കു​ന്ന​ത്.

അ​പേ​ക്ഷ കി​ട്ടു​ന്ന മു​റ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ സ്ഥ​ല​ത്ത് വ​ന്ന് പ​രി​ശോ​ധി​ച്ച് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പോ​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ലൈ​സ​ൻ​സ് ന​ൽ​കും. അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നാ​യി എ​ല്ലാ യാ​ർ​ഡു​ക​ൾ​ക്കും വ​ല വി​ല്പ​ന ശാ​ല​ക​ൾ​ക്കും സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ലൈ​സ​ൻ​സ് എ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളെ​ക്കൊ​ണ്ട് പി​ഴ അ​ട​പ്പി​ക്കാ​നും സ്ഥാ​പ​നം അ​ട​ച്ച് മു​ദ്ര​വെ​ക്കാ​നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു​ണ്ടെ​ന്ന് അ​സി. ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി. നാ​യ​ര​ന്പ​ലം താ​ല​പ്പൊ​ലി 29ന് ​തു​ട​ങ്ങും.

Related posts