വൈപ്പിൻ: വൈപ്പിൻ-ഫോർട്ടുകൊച്ചി ജലഗതാഗത റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനമനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ടുജെട്ടിക്ക് സമീപമുള്ള കൊച്ചിൻ കോർപറേഷൻ ഓഫീസിനു മുന്നിൽ മാർച്ച് മൂന്നിന് ജനകീയ പ്രതിഷേധ സമരം നടത്തും.
രാവിലെ 10ന് ആരംഭിക്കുന്ന സമരം സമിതി ചെയർമാൻ പോൾ ജെ. മാന്പിള്ളി ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി വിക്ടർ മരക്കാശേരി അധ്യക്ഷത വഹിക്കും.
രണ്ട് റോ റോ ജങ്കാർ സർവീസ് നടത്തുന്ന ഇവിടെ പലപ്പോഴും ഒരു ജങ്കാർ തകരാറിലാകുന്നത് പതിവായിരിക്കുകയാണ്. ഈ സമയം സർവ്വീസിനു മുടക്കമില്ലാതിരിക്കാൻ മൂന്നാമത് ഒരു ജങ്കാർ കൂടി നിർമിക്കണമെന്നതാണ് സമതിയുടെ ആവശ്യം.
അതുപോലെ കൊച്ചിൻ കോർപറേഷൻ ലക്ഷക്കണക്കിന് രൂപ ചിലവിട്ട് പണിയിച്ച ഫോർട്ട് ക്യൂൻ എന്ന ബോട്ട് സർവീസിനിറക്കി നിലവിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്നും ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.