പു​ലി​മു​രു​ക​ൻ ര​ണ്ടാം ഭാ​ഗം


പു​ലി മു​രു​ക​ന്‍ ര​ണ്ടാം ഭാ​ഗ​ത്തെ ഒ​രി​ക്ക​ലും ആ​ലോ​ചി​ച്ചി​ട്ടി​ല്ല. സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ല്‍ ഞാ​നോ തി​ര​ക്ക​ഥാ​കൃ​ത്തോ അ​തി​നെ പ്പ​റ്റി ആ​ലോ​ചി​ച്ചി​ട്ടി​ല്ല. അ​തി​നെക്കുറി​ച്ചൊ​രു ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടേ​യി​ല്ല

. പ്രാ​യോ​ഗി​ക​മാ​യി അ​തി​ന് എ​ത്ര​ത്തോ​ളം സാ​ധ്യ​ത ഉ​ണ്ടെ​ന്ന് അ​റി​യി​ല്ല.​അ​ത് ഒ​രു വ​ണ്‍ ടൈം ​വ​ണ്ട​ര്‍ ആ​യി ചെ​യ്ത സി​നി​മ​യാ​ണ്. അ​തി​നൊ​രു ര​ണ്ടാം ഭാ​ഗം എ​ന്ന​തി​നെ പ​റ്റി എ​നി​ക്ക​റി​യി​ല്ല.

അ​ങ്ങ​നെ​യൊ​ന്ന് ചി​ന്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം വ​ന്നി​ട്ടി​ല്ല. ഇ​നി ചി​ന്തി​ക്കു​മോ​യെ​ന്ന് അ​റി​യി​ല്ല. ഇ​തു​പോ​ലെ മ​ധു​ര​രാ​ജ സി​നി​മ അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്ത് മി​നി​സ്റ്റ​ര്‍ രാ​ജാ എ​ന്നൊ​രു കാ​ര്‍​ഡ് കാ​ണി​ച്ചി​രു​ന്നു.

അ​തി​നൊ​രു തു​ട​ര്‍​ച്ച ഉ​ണ്ടാ​വു​ക എ​ന്ന സാ​ധ്യ​ത​യെ മാ​ത്ര​മാ​ണ് സൂ​ചി​പ്പി​ച്ച​ത്. അ​ങ്ങ​നെ​യൊ​രു പ്രൊ​ജ​ക്ട് പ്ലാ​ന്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. മോ​ണ്‍​സ്റ്റ​റി​ന് മു​മ്പ് ആ​ദ്യം മ​മ്മൂ​ക്ക​യെ വെ​ച്ചു​ള്ള പ​ട​മാ​യി​രു​ന്നു ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

ന്യൂ​യോ​ര്‍​ക്ക് എ​ന്നാ​യി​രു​ന്നു സി​നി​മ​യു​ടെ പേ​ര്. ഷൂ​ട്ടിം​ഗി​ന് വേ​ണ്ടി​യു​ള്ള പ്രോ​സ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് കൊ​വി​ഡ് അ​പ്ര​തീ​ക്ഷി​ത​മാ​യി ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്.

വി​ദേ​ശ രാ​ജ്യ​ത്ത് ഷൂ​ട്ട് ചെ​യ്യേ​ണ്ട സി​നി​മ ആ​യ​തി​നാ​ലും അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​മ​ല്ലാ​ത്ത​തി​നാ​ലും അ​ത് നി​ര്‍​ത്തി​വ​ച്ചു.
-വൈ​ശാ​ഖ്

Related posts

Leave a Comment