തിരുവനന്തപുരം: കരമനയിലെ അപാർട്ട്മെന്റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെ ത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള ആറു പേരെ പോലീസ് ചോദ്യം ചെയ്യുന്നു.പോലീസ് കസ്റ്റഡിയിൽ രണ്ട് യുവതികളും ഉൾപ്പെടുന്നു.
പെണ്വാണിഭ സംഘവുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.
വലിയശാല പാലത്തിനു സമീപം തുണ്ട ിൽ വീട്ടിൽ വൈശാഖ് (34) നെയാണ് ഇന്നലെ രാവിലെ കരമനയിലെ അപാർട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. ഇയാളുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തവെ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ ഭാഗങ്ങളിലും
30ൽപരം മുറിവുകൾ മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട ്. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെയാണ് മുറിവുകൾ. മുഖ്യ പ്രതി കസ്റ്റഡിയിലാണെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ട ായ വാക്ക് തർക്കത്തിനിടെയാണ് വൈശാഖിനെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ശാസ്ത്രീയ തെളിവുകൾ കൂടി ലഭിച്ച ശേഷം പ്രതികളുടെ അറസ്റ്റ് പോലീസ് ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തും. ഇന്നലെ രാവിലെയാണ് വൈശാഖിന്റെ മൃതദേഹം കരമനയിലെ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ കണ്ടെത്തിയത്.
അപ്പാർട്ട്മെന്റിലെ ജീവനക്കാർ അറിയിച്ചതിനെത്തുടർന്നു കരമന പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വൈശാഖിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും.
ഒരു മാസം മുന്പ്
ഒരു മാസം മുൻപാണ് പ്രതികൾ ഉൾപ്പെട്ട സംഘം അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തത്. ഈ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മുൻപു എന്തെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെ യെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികളുടെ മൊബൈൽ ഫോണ് കോളുകൾ പോലീസ് പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈശാഖിനെ സ്ക്രൂ ഡ്രൈവർ പോലുള്ള ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ കൊലപാതകം നടത്തിയത് യുവതിയാണെന്ന് ചോദ്യം ചെയ്യലിനിടെ ഒരു പ്രതിയും യുവാവാണ് ആദ്യം കുത്തിയതെന്നു മറ്റൊരു പ്രതിയും പോലീസിനോടു പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി പോലീസ് കസ്റ്റഡിയിലുള്ള മുഴുവൻ പേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
പെൺവാണിഭത്തെക്കുറിച്ചു ചോദ്യം ചെയ്തതാണ് കൊലപാത കത്തിൽ കലാശിച്ചതെന്ന പ്രചാരണവും ഉയർന്നിട്ടുണ്ട്. യുവാവ് അപ്പാർട്ട്മെന്റിലേക്ക് എത്താനിടയായ സാഹചര്യം പോലീസ് പരിശോധിക്കുന്നുണ്ട്.