നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച തു​ക​യി​ൽ കു​ടി​ശി​ക; വൈ​റ്റി​ല മേ​ൽ​പ്പാ​ലനി​ർ​മാ​ണം നി​ർത്തി കരാറുകാരൻ; യാത്രാദുരിതം തുടരും

കൊ​ച്ചി: നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച തു​ക​യി​ൽ കു​ടി​ശി​ക വ​ന്ന​തോ​ടെ വൈ​റ്റി​ല മേ​ൽ​പ്പാ​ലം നി​ർ​മാ​ണം ക​രാ​റു​കാ​ര​ൻ നി​ർത്തി​വ​ച്ചു. 13 കോ​ടി രൂ​പ​യാ​ണു കു​ടി​ശി​ക​യാ​യി​രി​ക്കു​ന്ന​ത്. പ​ണി​ക​ൾ നി​റു​ത്തി വ​യ്ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​റു​കാ​രാ​യ തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ ശ്രീ​ധ​ന്യ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി കേ​ര​ള റോ​ഡ്സ് ഫ​ണ്ട് ബോ​ർ​ഡി​നും കി​ഫ്ബി​ക്കും ക​ത്തു​ന​ൽ​കി.

78 കോ​ടി രൂ​പ​യ്ക്കാ​ണ് ക​രാ​റു​കാ​ർ പ്ര​വൃത്തി ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​തു​ക്കി​യ ക​രാ​റി​ന് കി​ഫ്ബി അ​നു​മ​തി ന​ൽ​കാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യം അം​ഗീ​ക​രി​ച്ച രൂ​പ​രേ​ഖ​യി​ലും എ​സ്റ്റി​മേ​റ്റി​ലും ഏ​താ​നും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​ണു പു​തു​ക്കി​യ ക​രാ​ർ.

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ​യും മ​റ്റ് സാ​ങ്കേ​തി​ക ക​മ്മി​റ്റി​ക​ളു​ടെ​യും അം​ഗീ​കാ​രം ല​ഭി​ച്ച​ശേ​ഷം ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​യാ​യ കി​ഫ്ബി​ക്ക് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഓ​രോ ബി​ല്ലു​ക​ളും മാ​റി തു​ക ന​ൽ​കു​ന്പോ​ൾ കോ​ടി​ക​ളു​ടെ കു​റ​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നു ക​രാ​റു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പു​തു​ക്കി​യ ക​രാ​ർ പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ​ങ്ങ​ളു​ടെ തു​ക ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്ക​ണം.

ഡി​സം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പാ​ലം തു​റ​ന്നു​ന​ൽ​കു​മെ​ന്നു നേ​ര​ത്തെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ​ണി നി​ല​ച്ച​തോ​ടെ ഇ​ത് നീ​ണ്ടു​പോ​കാ​നാ​ണു സാ​ധ്യ​ത. അ​തി​നി​ടെ ബ​ല​ക്ഷ​യ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ദി​വ​സ​ങ്ങ​ളാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഭോ​പ്പാ​ലി​ൽ​നി​ന്നു നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ എ​ത്താ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വൈ​റ്റി​ല​യി​ലും പാ​ലാ​രി​വ​ട്ട​ത്തും നി​ല​വി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്ന​തു വ​ഴി അ​ടു​ത്തൊ​ന്നും യാ​ത്രാ​ദു​രി​തം തീ​രി​ല്ലെ​ന്ന് ഉ​റ​പ്പ്.

Related posts